
കട്ടപ്പന: ഈ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും കെട്ടുകെട്ടുമെന്നും എന്‍.ഡി.എ കേരളം ഭരിക്കുമെന്നും സുരേഷ് ഗോപി എം.പി. നരേന്ദ്രമോദിയുടെ ജനക്ഷേമകരമായ ഭരണനേട്ടങ്ങള്‍ കേരളത്തിലെത്താന്‍ എല്ലാ മലയാളികളും ഒന്നിച്ചു നില്‍ക്കണമെന്നും സുരേഷ്ഗോപി അഭ്യര്‍ത്ഥിച്ചു. ഇടുക്കി നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി ബിജു മാധവന്റെ തെരെഞ്ഞെടുപ്പ് പൊതുയോഗം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജു മാധവന്റെ വിജയം ഉറപ്പാണ്. ഇടുക്കിയില്‍ ജനിച്ചു വളര്‍ന്ന ഇദ്ദേഹത്തിനുള്ള സ്വീകാര്യതയാണ് ഈ വന്‍ ജനാവലിയെന്നും സുരേഷ് ഗോപി പറഞ്ഞു.
നരേന്ദ്രമോദി ഭരണത്തിന്റെ നേട്ടങ്ങളാല്‍ കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ പൂവണിയാന്‍ പോകുകയാണെന്നും അതിനായി ബിജു മാധവനെ വിജയിപ്പിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പൊതുയോഗത്തില്‍ ബി ജെ പി നേതാക്കളായ ബിനു ജെ.കൈമള്‍, വിനോദ് ഉത്തമന്, കെ.എന്‍ ഷാജി, സാന്തോഷ് ചാളനാട്ട്, രാജു അഞ്ഞിലിത്തോപ്പചന്റ, ശ്രീനഗരി രാജന്, തങ്കച്ചന് പുരയിടം, മനോജ് പാതാലില്‍, ജോയി വെള്ളയാംകുടി പങ്കെടുത്തു.
Comments are closed for this post.