2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം

സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പറേഷന്‍, പട്ടികജാതിയില്‍നിന്നു ക്രിസ്തുമതം സ്വീകരിച്ചവര്‍ക്കും പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന ശുപാര്‍ശിത വിഭാഗക്കാര്‍ക്കുമായി നടപ്പിലാക്കുന്ന മെഡിക്കല്‍, എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഉയര്‍ന്ന മാര്‍ക്ക് വാങ്ങി ആദ്യ ചാന്‍സില്‍തന്നെ സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ്ടു തത്തുല്യ പരീക്ഷ പാസായ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ ഫോമുകള്‍ അക്ഷയ കേന്ദ്രങ്ങള്‍വഴി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍: 30.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോട്ടയം മേഖല: 04812564304, 9400356500,
തിരുവനന്തപുരം മേഖല: 04712336472
കോഴിക്കോട് മേഖല: 04952367331.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.