
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എജ്യുക്കേഷന്‍ ലാറ്ററല്‍ എന്‍ട്രി വഴി നല്കുന്ന എന്‍ജിനീയറിങ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിന് (രണ്ട് വര്‍ഷ കോഴ്സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എജ്യുക്കേഷന്‍ നല്കുന്ന ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിനുള്ള തുല്യതാ പരീക്ഷ മെയ് ആറിന് നടത്തും.
സാങ്കേതിക പരീക്ഷാ കണ്ട്രോളര് നടത്തുന്ന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനും പരീക്ഷ സംബന്ധമായ വിവരങ്ങളടങ്ങിയ നോട്ടിഫിക്കേഷനും www.tekerala.org എന്ന വെബ്സൈറ്റില്‍ ഋൂൗശ്മഹലിര്യ ഠലേെ എന്ന ലിങ്ക് സന്ദര്‍ശിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 18.