2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എന്‍ക്രിപ്ഷന്‍ ഒഴിവാക്കണമെന്ന് വാട്‌സ് ആപ്പിനോട് ബ്രിട്ടന്‍

ലണ്ടന്‍: ഭീകരാക്രമണത്തെ തുടര്‍ന്ന് വാട്‌സ്ആപ്പിന്റെ എന്‍ക്രിപ്ഷന്‍ സംവിധാനത്തിനെതിരേ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി രംഗത്ത്. കഴിഞ്ഞ ദിവസം വെസ്റ്റ് മിനിസ്റ്ററില്‍ നടന്ന ആക്രമണക്കേസിലെ പ്രതി ഖാലിദ് മസൂദ് ആക്രമണത്തിന് തൊട്ടുമുന്‍പ് നടത്തിയ വാട്‌സ്ആപ്പ് സന്ദേശം കണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞിരുന്നില്ല. ഇതാണ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡിന്റെ പ്രസ്താവനയ്ക്കു കാരണം. 

വാട്‌സ്ആപ്പ് ഭീകരര്‍ക്ക് ഒളിക്കാനുള്ള സ്ഥലമൊരുക്കുകയാണെന്ന് അവര്‍ പറഞ്ഞു. വാട്‌സ് ആപ്പ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഒരുക്കിയിരുന്നു. ഇതുമൂലം സന്ദേശങ്ങള്‍ അയക്കുന്ന ആളിനും സ്വീകരിക്കുന്നയാളിനും മാത്രമേ വായിക്കാനാകൂ. വാട്‌സ്ആപ്പിനും പൊലിസിനും സന്ദേശം ചോര്‍ത്താന്‍ കഴിയില്ല എന്നതാണ് ഇതിന്റെ സവിശേഷത.
പൊലിസിനു സന്ദേശങ്ങള്‍ ചോര്‍ത്താനുള്ള സൗകര്യം ഒരുക്കണമെന്നാണ് റൂഡിന്റെ ആവശ്യം. ഇതിനായി വാട്‌സ്ആപ്പ് അധികൃതരുമായി താന്‍ ചര്‍ച്ച നടത്തുമെന്നും അവര്‍ പറഞ്ഞു. മെസേജിങ് ആപ്പ് കമ്പനി തങ്ങളോട് സഹകരിക്കണമെന്നും റൂഡ് പറഞ്ഞു. ഭീകരര്‍ക്ക് സഹായകമാകുന്ന ഒന്നും അനുവദിക്കില്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.