2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എന്നോട് പറയാനുള്ളത് മാധ്യമങ്ങളിലൂടെ പറയേണ്ട: സോണിയ

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് മുഴുസമയ പ്രസിഡന്റ് വേണമെന്ന് ആവശ്യപ്പെട്ട ജി 23 നേതാക്കള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വിമര്‍ശനം. താന്‍ മുഴുസമയ അധ്യക്ഷയാണെന്നും തന്നോട് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയാതെ മാധ്യമങ്ങളിലൂടെ സംസാരിക്കേണ്ടതില്ലെന്നും സോണിയാഗാന്ധി പറഞ്ഞു. പാര്‍ട്ടി നിശ്ചലമാണെന്ന ആരോപണവും സോണിയ തള്ളി. കഴിഞ്ഞ രണ്ടു വര്‍ഷമായി പാര്‍ട്ടിയുടെ നയങ്ങളും പദ്ധതികളും ജനങ്ങള്‍ക്കിടയിലെത്തിക്കാന്‍ യുവനിര നേതാക്കള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് സോണിയ ചൂണ്ടിക്കാട്ടി.
കര്‍ഷകസമരമാകട്ടെ, കൊവിഡ് കാലത്തെ ആശ്വാസ പദ്ധതികളാകട്ടെ, സ്ത്രീകള്‍ക്കും ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ അതിക്രമങ്ങളാകട്ടെ, വിലക്കയറ്റമാകട്ടെ, പൊതുമേഖലയെ തകര്‍ക്കുന്ന നടപടികളാകട്ടെ പൊതു താല്‍പര്യമുള്ള ഒരു വിഷയവും പാര്‍ട്ടി ഏറ്റെടുക്കാതെ പോയിട്ടില്ല. സമാനമനസ്‌കരായ മറ്റു പാര്‍ട്ടികളുമായി സംസാരിക്കുകയും അവര്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്നുണ്ട്. പാര്‍ലമെന്റിലും ഒറ്റക്കെട്ടായി വിഷയം ഉന്നയിക്കുന്നുണ്ട്. പാര്‍ട്ടിയിലെ കാര്യങ്ങള്‍ നേര്‍ക്കുനേര്‍ സംസാരിക്കുകയെന്നതാണ് താനിഷ്ടപ്പെടുന്ന രീതി. തന്നോട് സംസാരിക്കാനുള്ളവര്‍ അക്കാര്യം മാധ്യമങ്ങളിലൂടെ സംസാരിക്കേണ്ടതില്ല. ഇവിടെ നമുക്ക് സ്വതന്ത്രമായ തുറന്ന ചര്‍ച്ചകള്‍ നടത്താം. എന്നാല്‍ ഈ മുറിക്ക് പുറത്തെത്തേണ്ടത് കൂട്ടായ തീരുമാനമാനമെന്താണോ അതാണെന്നും സോണിയ ഓര്‍മിപ്പിച്ചു. തന്റെ പ്രസംഗത്തില്‍ മോദി സര്‍ക്കാറിനെയും സോണിയ രൂക്ഷമായി വിമര്‍ശിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.