
എണ്ണവില നിയന്ത്രണം കമ്പനികള്‍ക്കു കിട്ടിയ ശേഷം, പ്രതിദിന വിലമാറ്റം വരുംമുമ്പ് അന്താരാഷ്ട്ര വിപണിയിലെ വില കുറയുന്നതിന് അനുസൃതമായി ഇന്ത്യയില്‍ പെട്രോളിയം വില കുറയാത്തത് എന്താണെന്ന് ഒരിക്കല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഐ.ഒ.സി ചെയര്‍മാനോടു ചോദിച്ചു.
അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്: വിദേശരാജ്യങ്ങളില്‍ നിന്ന് കപ്പലില്‍ പെട്രോളിയം എത്തിച്ചു ശുദ്ധീകരിച്ച ശേഷം പമ്പുകളില്‍ എത്തുമ്പോഴേക്ക് മൂന്നു മാസം എടുക്കും. അതിനാല്‍ വിലക്കുറവ് ഇന്ത്യയില്‍ ലഭിക്കാന്‍ മൂന്നു മാസം കഴിയും.
എന്നാല്‍, അന്താരാഷ്ട്രവില കൂടുമ്പോള്‍ അന്നന്നു രാത്രിയില്‍ ഇവിടെ കൂടുന്നു.
ഇത് ഇരട്ടത്താപ്പല്ലേ? ഒരു വാക്കു പറഞ്ഞാല്‍ ഗുണമായാലും ദോഷമായാലും അതില്‍ ഉറച്ചുനില്‍ക്കുന്നതാണ് അന്തസും മാന്യതയും.