2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എട്ടുകാലി മമ്മൂഞ്ഞിയുടെ തനിനിറം വ്യക്തമായ തെരഞ്ഞെടുപ്പ്

മണ്ണാര്‍ക്കാടും മഞ്ചേശ്വരവും തമ്മില്‍ ബി.ജെ.പിയുമായി ധാര്‍മ്മികതയ്ക്ക് നിരക്കാത്ത വിധം സഹകരണകരാര്‍ ഉണ്ടാക്കി പിടിച്ചുനില്‍ക്കാന്‍ അവസാന നിമിഷം വരെ ശ്രമിച്ച കാന്തപുരത്തിന് മതേതര കേരളം നല്‍കിയ തിരിച്ചടി അഭിനന്ദനാര്‍ഹമാണ്. മണ്ണാര്‍ക്കാട് ബി.ജെ.പി വോട്ടുകളില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. എന്നിട്ടും നിര്‍ലജ്ജം ബി.ജെ.പിയുടെ വര്‍ഗീയതയെ കുറിച്ച് സംസാരിക്കുന്ന കാന്തപുരം സ്വയം പരിഹാസ്യനാകുകയാണ്. തോല്‍പ്പിക്കാന്‍ പരസ്യമായി ആഹ്വാനം നല്‍കുകയും പരാജയപ്പെട്ടപ്പോള്‍ ആഹ്വാനം നല്‍കിയിട്ടില്ലെന്ന് പറയുകയും ചെയ്യുന്ന ഇയാളുടെ തൊലിക്കട്ടി ഭയങ്കരം തന്നെ!. മണ്ണാര്‍ക്കാട് ഒഴികെയുള്ള ബാക്കി  മണ്ഡലങ്ങളില്‍ താന്‍പിന്തുണച്ച സ്ഥാനാര്‍ഥികളാണ് വിജയിച്ചതെന്നും അദ്ദേഹം ദുബൈയില്‍ വച്ച് പറഞ്ഞപ്പോള്‍ മലയാളികള്‍ ഊറിച്ചിരിക്കുകയായിരുന്നു. മണ്ണാര്‍ക്കാട് ആദ്യമേപ്രഖ്യാപിക്കേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്ന അദ്ദേഹത്തിന്റെ പരസ്യസമ്മതവും വൈറലായിരിക്കയാണ്. പരസ്യമായി മിണ്ടാതിരുന്നാലാണല്ലോ എട്ടുകാലി മമ്മൂഞ്ഞിയാകാന്‍ എളുപ്പം.
വ്യാജ കേശവുമായി ബന്ധപ്പെട്ട പ്രശ്‌നം ഒരുവിധം കെട്ടടങ്ങിയെന്ന് സമാധാനിച്ചിരുന്ന മറ്റു ചിലര്‍ക്ക് മണ്ണാര്‍ക്കാട്ടെ വിജയം താങ്ങാനായില്ല. വരും ദിവസങ്ങള്‍ ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ക്കെതിരേ അണികള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ പേര്‍ രംഗത്തു വരുമെന്നാണ് സൂചന. ആത്മീയ സദസുകള്‍ പോലും ദുരുപയോഗം ചെയ്ത് വോട്ട് പിടിക്കാനിറങ്ങിയിട്ടും കരപിടിക്കാനാകാത്തതിനാല്‍ കടുത്ത നിരാശയിലാണ് കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍.
അതേസമയം ഈ വിജയം വോട്ടു ബാങ്കുണ്ടെന്ന് സ്വയം മേനി നടിക്കുന്ന കാന്തപുരത്തിന്റെ നിലപാടുകള്‍ക്കും തിരിച്ചടിയാണ്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെവിടെയും ജയ-പരാജയങ്ങള്‍ തീരുമാനിക്കാനുള്ള വോട്ടൊന്നും  ഈ വിഭാഗത്തിനില്ലെന്നും തെളിയക്കപ്പെട്ടു. ഇവര്‍ വലിയ ശക്തിയാണെന്ന മിഥ്യധാരണയില്‍ കാന്തപുരത്തിന്റെ പിന്നാലെ പോകുന്നവര്‍ക്കും ഈ വിജയം വലിയ പാഠമാണ് നല്‍കുന്നത്.
 

സൈനുല്‍ ആബിദ്
പുതിയമ്പറമ്പില്‍

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.