2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എച്ച്.എസ്.ഇ.ഇ ജൂണ്‍ 13ന്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) മദ്രാസ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വകുപ്പ് നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാം പ്രവേശനത്തിനുള്ള ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എച്ച്.എസ്.ഇ.ഇ.) ജൂണ്‍ 13ന് നടക്കും.
ഡവലപ്‌മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നീ ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഓരോന്നിലും 29 സീറ്റുണ്ട്. ആദ്യ മൂന്ന് സെമസ്റ്ററിലെ മികവ് (സി.ജി.പി.എ.), വിദ്യാര്‍ഥിയുടെ താല്‍പര്യം, സീറ്റ് ലഭ്യത എന്നിവ പരിഗണിച്ചായിരിക്കും സ്‌പെഷ്യലൈസേഷന്‍ അനുവദിക്കുക.
പ്ലസ്ടു/തത്തുല്യ പരീക്ഷ ഏതു സ്ട്രീമില്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷ 2020ല്‍ ജയിച്ചവര്‍, 2021ല്‍ അഭിമുഖീകരിക്കുന്നവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ വേേു:െവലെല.ശശാേ.മര.ശി വഴി ഫെബ്രുവരി ഒന്നുമുതല്‍ ഓണ്‍ലൈനായി നല്‍കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.