2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എച്ച്.എം.എൽ ഭൂമി നൽകിയില്ല റോഡിന്റെ വീതി കുറയ്ക്കാൻ സർക്കാർ

   

ഷഫീഖ് മുണ്ടക്കൈ
കൽപ്പറ്റ
വൻകിട തോട്ടം ഉടമകൾ കണ്ണുരുട്ടിയതോടെ മലയോര ഹൈവേയുടെ ഭാഗമായ റോഡ് നവീകരണ പദ്ധതിയിൽ ‘ഇളവി’നൊരുങ്ങി സർക്കാർ. കാസർകോട്- കണ്ണൂർ- വയനാട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേയുടെ ഭാഗമായ മേപ്പാടി-ചൂരൽമല റോഡ് നിർമാണ പദ്ധതിയിലാണ് തോട്ടം ഉടമകൾ ഭൂമിവിട്ടുനൽകാത്ത ഭാഗങ്ങളിൽ റോഡിന്റെ വീതി കുറയ്ക്കാൻ നീക്കം നടക്കുന്നത്.
ഇതോടെ 12 മീറ്റർ വീതിവേണ്ട റോഡിന് പലയിടങ്ങളിലും ഇതിൽ താഴെയാകും വീതി. വിവിധ കാരണങ്ങളാൽ പദ്ധതിയുടെ നിലവിലെ ടെൻഡർ ടെർമിനേറ്റ് ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണ്. പുതിയ ടെൻഡർ നടപടികളുടെ മുന്നോടിയായി കേരള റോഡ് ഫണ്ട് ബോർഡ് പുതിയ എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്.
സർക്കാർ കത്തു നൽകിയാൽ ഭൂമി വിട്ടുനൽകാമെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.

എന്നാൽ തോട്ടങ്ങളിലെ അനധികൃത ഭൂമി സംബന്ധിച്ച് കേസുകളുള്ളതിനാൽ കത്ത് നൽകാനാവില്ലെന്ന നിലപാടിലാണ് സർക്കാർ. സർവകക്ഷി യോഗം വിളിച്ച് റോഡ് നിർമാണത്തിനുള്ള തടസങ്ങൾ നീക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശത്തിലും തുടർനടപടികളുണ്ടായിട്ടില്ല.

മലയോര ഹൈവേയുടെ ഭാഗമായി 13 കിലോമീറ്റർ റോഡ് നവീകരണത്തിന് കിഫ്ബിയിൽ നിന്ന് 40.96 കോടി രൂപയാണ് അനുവദിച്ചിരുന്നത്. അഞ്ചു കിലോമീറ്ററിലധികം എച്ച്.എം.എൽ, എ.വി.ടി, പോഡാർ പ്ലാന്റേഷനുകൾക്കിടയിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ എച്ച്.എം.എൽ ഭൂമി വിട്ടുനൽകാത്തതുകാരണം നിലവിൽ റോഡ് നിർമാണം നിലച്ചിരിക്കുകയാണ്.
2018 നവംബർ 23നായിരുന്നു റോഡ് പ്രവൃത്തി ഉദ്ഘാടനം. എന്നാൽ മൂന്നു വർഷം പിന്നിട്ടിട്ടും നിർമാണം പത്ത് ശതമാനം പോലും പൂർത്തിയായിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.