
കൊച്ചി: ഇന്ത്യയില്‍ തങ്ങളുടെ അഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഡാറ്റ്സണ്‍ പുതിയ ഓഫര്‍ പുറത്തിറക്കി. ഡാറ്റ്സണ്‍ റഡീ ഗോ, ഗോ, ഗോ പ്ലസ് മോഡലുകള്‍ക്കുള്ള വാറന്റി അഞ്ച് വര്‍ഷത്തേക്ക് അണ്ലിമിറ്റ് കിലോമീറ്ററിലേക്ക് ഉയര്‍ത്തി. പൂര്‍ണ തോതിലുള്ള ജപ്പാനിയന് ടെക്നോളജി നല്‍കുന്നതിന് പുറമെ ഉപഭോക്താക്കളോട് വില്‍പ്പനക്ക് ശേഷവും നല്ല അനുഭവങ്ങള്‍ സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് നിസാന്‍ മോട്ടാഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ ജെറോം സൈഗോട്ട് പറഞ്ഞു.