
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് വിലയിരുത്തല്‍. ഇന്ത്യാടുഡേ-ആക്സിസ് മൈ ഇന്ത്യയും എ.ബി.പി ന്യൂസും നടത്തിയ വ്യത്യസ്ത എക്സിറ്റ് പോളുകളിലാണ് ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടാകുമെന്ന് വിലയിരുത്തുന്നത്.
ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോളില്‍ ബി.ജെ.പി വന്‍മുന്നേറ്റം നടത്തുമെന്ന് പറയുന്നുണ്ട്.
ബി.ജെ.പിക്ക് 202 മുതല്‍ 220 സീറ്റുകളും ആംആദ്മി പാര്‍ട്ടിക്ക് 23 മുതല്‍ 33 വരെയും കോണ്‍ഗ്രസിന് 19 മുതല്‍ 31 വരെ സീറ്റുകളും ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേയുടെ വിലയിരുത്തല്‍.
എ.ബി.പിയുടെ എക്സിറ്റ് പോള്‍ ഫലത്തില്‍ ബി.ജെ.പിക്ക് 218 സീറ്റുകള്‍ വരെ ലഭിക്കും. ആം ആദ്മി 24, കോണ്‍ഗ്രസ് 22 വാര്‍ഡുകളിലും വിജയിക്കുമെന്നാണ് പറയുന്നത്.