2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

എം.ജി സര്‍വകലാശാല

പി.ജി പ്രവേശനപ്പരീക്ഷ: അഡ്മിറ്റ് കാര്‍ഡ്

സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനപ്പരീക്ഷയുടെ (ക്യാറ്റ് എം.ജി.യു) അഡ്മിറ്റ് കാര്‍ഡും നിര്‍ദ്ദേശങ്ങളും അപേക്ഷകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

www.cat.mgu.ac.in എന്ന വെബ് സൈറ്റില്‍ അപേക്ഷാ നമ്പരും പാസ് വേഡും നല്‍കിയാണ് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ ലോഡ് ചെയ്യേണ്ടത്. പ്രവേശനപ്പരീക്ഷ മെയ് 28, 29 തീയതികളില്‍ നടക്കും.

 തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്, എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലും,  കോട്ടയം സി.എം.എസ് കോളജ്, എറണാകുളം സെന്റ് തെരേസാസ് കോണ്‍വെന്റ് ഹൈ സ്‌കൂള്‍, കോഴിക്കോട് കുറ്റിച്ചിറ ഗവ. വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കണ്ടന്‍ഡറി സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളിലാണ് പ്രവേശനപ്പരീക്ഷ നടക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.