
പരീക്ഷകള്‍ മാറ്റി
സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ കേന്ദ്രങ്ങളിലും, പത്തനംതിട്ട ചുട്ടിപ്പാറ സ്കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സസിലും ഇന്ന് മുതല്‍ മഹാത്മാഗാന്ധി സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.
റാങ്ക് ലിസ്റ്റ്
അഫിലിയേറ്റഡ് കോളജുകളിലെ എം.എസ്.ഡബ്ല്യൂ, സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ എം. എഡ്, സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സിലെ എം. ടെക്ക് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നീ പ്രോഗ്രാമുകള്‍ക്ക് 2017 – 18 അക്കാദമിക വര്‍ഷത്തിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധപ്പെടുത്തി. റാങ്ക് ലിസ്റ്റിലുള്പെട്ടിട്ടുള്ളവര് ആഗസ്റ്റ് 17 ന് അസംബ്ലിഹാളില്‍ നടക്കുന്ന പ്രവേശന കൗണ്‍സിലിങ്ങിനു ഹാജരാകണം. റാങ്ക് ലിസ്റ്റും വിശദമായ ഷെഡ്യൂളും കൗണ്‍സിലിങ്ങിനു ഹാജരാകേണ്ട@വര്‍ക്കുള്ള നിര്‍ദേശങ്ങളും ംംം.രമ.ോഴൗ.മര.ശി, ംംം. ാഴൗ.മര.ശി എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടു@ണ്ട്.