
അപേക്ഷാതിയതി
ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എം. ബി. എ അവസാന സ്പെഷ്യല്‍ മേഴ്സി ചാന്‍സ് (2001 മുതല്‍ 2007 വരെ 2008 – 2009 അഡ്മിഷന്) രണ്ടണ്ടാമത്തെ മേഴ്സി ചാന്‍സ് (2010 – 2011 അഡ്മിഷന്) പരീക്ഷകള്‍ക്ക് അപേക്ഷകള്‍ പിഴയില്ലാതെ ഏപ്രില്‍ 18 വരെയും 50 രൂപ പിഴയോടെ 19 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 21 വരെയും സ്വീകരിക്കും. രണ്ടണ്ടാമത്തെ മേഴ്സി ചാന്‍സിന് അപേകഷിക്കുന്നവര് 7000 രൂപയും അവസാന മേഴ്സിചാന്സിന് അപേക്ഷിക്കുന്നവര്‍ 10000 രൂപയും സ്പെഷ്യല്‍ ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം. പരീക്ഷാതീയതി പിന്നീട്.
പരീക്ഷാതിയതി
മൂന്നാം സെമസ്റ്റര്‍ എം.എച്ച്.എ (2015 അഡ്മിഷന് റഗുലര്‍ 2011-2014 അഡ്മിഷന് സപ്ലിമെന്ററി) എം.പി.എച്ച് (2015 അഡ്മിഷന് റഗുലര്‍ 2015 നു മുന്‍പുള്ള അഡ്മിഷന് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഏപ്രില്‍ 26 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഏപ്രില്‍ അഞ്ചു വരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 10 വരെയും സ്വീകരിക്കും.
പരീക്ഷാഫലം
2016 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം. എസ്സി. ബോട്ടണി (സി.എസ്.എസ്- റഗുലര്‍ ഇംപ്രൂവ്മെന്റ്സപ്ലിമെന്ററി) ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഏപ്രില്‍ 12 വരെ സ്വീകരിക്കും.