2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍- 15-03-2017

   

പ്രാക്ടിക്കല്‍ പരീക്ഷ
ജനുവരി ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോ ഇന്‍ഫോര്‍മാറ്റ ിക്‌സ് (റഗുലര്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 17, 24 തീയതികളില്‍ യഥാക്രമം ആലുവ യൂ.സി കോളജില്‍ വച്ചും തിരുവല്ല മാക്ഫാസ്റ്റ് കോളജിലും നടത്തും.
പരീക്ഷാഫലം
2016 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാംസെമസ്റ്റര്‍ എം.എ. പ്രിന്റ് ആന്‍ഡ് ഇലക്‌ട്രോണിക് ജേര്‍ണലിസം (പി.ജി.സി.എസ്.എസ്- റഗുലര്‍, ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 24 വരെ സ്വീകരിക്കും.
2016 നവംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് (പി.ജി.സി.എസ്.എസ് – റഗുലര്‍) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 25 വരെ സ്വീകരിക്കും.
മൂന്ന് നാല് സെമസ്റ്റര്‍ എംബി..എ. (മേഴ്‌സിചാന്‍സ് – 2010 ആന്‍ഡ് 2011 അഡ്മിഷന്‍ ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 25 വരെ സ്വീകരിക്കും.
2015 ഒക്‌ടോബറില്‍ നടത്തിയ ഒന്ന്, മൂന്ന് നാല് സെമസ്റ്റര്‍ എം.എസ്.സി ബയോടെക്‌നോളജി (നോണ്‍-സി.എസ്.എസ്-സപ്ലിമെന്ററിമേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 27 വരെ സ്വീകരിക്കും.
സിന്‍ഡിക്കേറ്റ്‌യോഗം
എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം മാര്‍ച്ച് 27 ന് രാവിലെ 10.30ന് സിന്‍ഡിക്കേറ്റ് ഹാളില്‍ വച്ച് നടത്തും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.