
2016 ഏപ്രില്‍ മെയ് മാസങ്ങളില്‍ നടത്തിയ എം.എ ഇക്കണോമിക്സ് (നോണ്‍ സെമസ്റ്റര്‍) ഫൈനല്‍, പ്രീവിയസ് പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍ നിന്ന് ജൂണ്‍ അഞ്ച് മുതല്‍ വിതരണം ചെയ്യും. മൊകേരി കോളജില്‍ പരീക്ഷയെഴുതിയ മടപ്പള്ളി കോളജിലെ വിദ്യാര്‍ഥികള്‍ മടപ്പള്ളി കോളജില്‍ നിന്നും, ദേവഗിരി സെന്റ് ജോസഫ് കോളജില്‍ പരീക്ഷ എഴുതിയ ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ ആര്‍ട്സ് കോളജില്‍ നിന്നും, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജില്‍ പരീക്ഷ എഴുതിയ തൃശൂര്‍ കേരളവര്‍മ കോളജിലെ വിദ്യാര്‍ഥികള്‍ കേരളവര്‍മ കോളജില്‍ നിന്നും ചാലക്കുടി പി.എം.ജി കോളജില്‍ പരീക്ഷ എഴുതിയ ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥികള്‍ ക്രൈസ്റ്റ് കോളജില്‍ നിന്നും മാര്‍ക്ക് ലിസ്റ്റുകള്‍ കൈപ്പറ്റണം.