2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉ. കൊറിയ അന്തര്‍വാഹിനി മിസൈല്‍ പരീക്ഷിച്ചു

സിയൂള്‍: ഉത്തരകൊറിയ അന്തര്‍വാഹനിയില്‍നിന്നു തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ശനിയാഴ്ച വടക്കുകിഴക്കന്‍ തുറമുഖമായ സിന്‍പോയില്‍ പസഫിക് സമുദ്രത്തിലാണു പരീക്ഷണം നടന്നത്. ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ജപ്പാന്‍ കടലില്‍വെച്ചാണ് പരീക്ഷണം നടന്നത്. പരീക്ഷണം വിജയമാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നും ദക്ഷിണ കൊറിയന്‍ അധികൃതര്‍ അറിയിച്ചു. അതിനിടെ യു.എസ് -ദക്ഷിണ കൊറിയ വാര്‍ഷിക സൈനികാഭ്യാസം നിര്‍ത്തിവച്ചാല്‍ തങ്ങള്‍ ആണവ പരീക്ഷണത്തില്‍ നിന്ന് പിന്മാറുമെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി സു പറഞ്ഞതായി എ.പി റിപ്പോര്‍ട്ട് ചെയ്തു. നാലാമത്തെ ആണവ പരീക്ഷണത്തിനു മുമ്പും ഉത്തരകൊറിയ ഇത്തരത്തില്‍ പ്രസ്താവന നടത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.