2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഉയിഗൂറിലെ 25ൽ ഒരാൾ ജയിലിൽ

ബെയ്ജിങ്
ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ ഉയിഗൂറിലെ 25 പേരിൽ ഒരാൾ ജയിലിൽ. ലോകത്ത് ഏറ്റവും കൂടുതൽ തടവുകാരുടെ അനുപാതമുള്ളതും ഉയിഗൂറിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ചൈനീസ് ഭരണകൂടത്തിൽനിന്ന് ചോർന്നുകിട്ടിയ രേഖകൾ ഉദ്ധരിച്ച് എ.പിയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. കൂടുതൽ പേരും തടവുശിക്ഷയനുഭവിക്കുന്നത് ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിലാണ്.
3,60,000 ജനസംഖ്യയുള്ള കൊനാഷെഹർ (ഷുഫു) കൗണ്ടിയിൽ മാത്രം പതിനായിരത്തിലേറെ പേരെയാണ് ചൈനീസ് ഭരണകൂടം ജയിലിലടച്ചത്. ദക്ഷിണ സിൻജിയാങ് മേഖലയിലെ കൗണ്ടികളിലൊന്നാണിത്. കഴിഞ്ഞ ഏതാനും വർഷമായി പത്തുലക്ഷത്തിലധികം ഉയിഗൂർ മുസ്‌ലിംകളെയാണ് ചൈനീസ് ഭരണകൂടം നിയമവിരുദ്ധമായി ജയിലിലടച്ചിരിക്കുന്നത്. എന്നാൽ തടവുകാരുടെ യഥാർഥ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിനിടെയാണ് ചൈനീസ് രേഖകൾ ഉദ്ധരിച്ചുള്ള എ.പി റിപ്പോർട്ട്.
തീവ്രവാദം ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായുള്ള ‘പുനർവിദ്യാഭ്യാസ’ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളാണിതെന്നാണ് ചൈനയുടെ നിലപാട്. ഉയിഗൂർ മുസ്‌ലിംകളെ നിർബന്ധിച്ച് തൊഴിലെടുപ്പിക്കുന്നതിന്റെയും സ്ത്രീകളെ ബലംപ്രയോഗിച്ച് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കിയതിന്റെയും റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ചൈനീസ് നടപടിക്കെതിരേ യു.എസ് അടക്കമുള്ള രാജ്യങ്ങളും യു.എന്നും രംഗത്തുവന്നിരുന്നു. ഉയിഗൂർ വംശത്തെ ഭീകരമായി അടിച്ചമർത്തുന്നത് വഴി ചൈന വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണ് ചെയ്യുന്നതെന്നാണ് അമേരിക്കയുടെ ആരോപണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.