2021 December 06 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉമ്മന്‍ചാണ്ടി യു.ഡി.എഫ് ചെയര്‍മാനായേക്കും

 
 
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ യു.ഡി.എഫ് ചെയര്‍മാനാക്കാന്‍ ധാരണ. ചെയര്‍മാന്‍ സ്ഥാനത്തേക്കല്ലെങ്കില്‍ പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്നാണ് മിക്ക നേതാക്കളുടെയും ആവശ്യം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് യു.ഡി.എഫിനെ നയിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തി.
ആര്‍.എസ്.പിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമടക്കമുള്ള ഘടകക്ഷികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് എ.ഐ.സി.സിയുടെ തന്ത്രപരമായ നീക്കം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കാനാണ് തന്ത്രം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് ഗ്രൂപ്പ് തര്‍ക്കത്തിനിടയാക്കുമെന്നും നിഗമനമുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്നു പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോകാനാണ് യു.ഡി.എഫ് തീരുമാനം. മുന്നണിയെ മുന്നില്‍ നിന്നു നയിക്കാന്‍ ഉമ്മന്‍ചാണ്ടി അനിവാര്യമാണെന്നു ഘടകകക്ഷികള്‍ കണക്കുകൂട്ടുന്നുണ്ട്. ഇക്കാര്യം പരസ്യമായി പറയാന്‍ തയാറാകാത്ത മുസ്‌ലിം ലീഗ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് കാര്യങ്ങള്‍ വ്യക്തമാക്കിയതായാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.