കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയില്‍ യു.ഡി.എഫിന് തിരിച്ചടി. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ പുതുപ്പള്ളി പഞ്ചായത്തില്‍ 25 വര്‍ഷത്തിനുശേഷം എല്‍.ഡി.എഫ് അട്ടിമറി വിജയം നേടി. പുതുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഒന്‍പത് സീറ്റുകള്‍ എല്‍.ഡി.എഫ് നേടിയപ്പോള്‍ ഏഴു സീറ്റുകള്‍ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. രണ്ടു സീറ്റുകള്‍ ബി.ജെ.പിയും സ്വന്തമാക്കി. ഉമ്മന്‍ ചാണ്ടിയെപ്പോലെ മുതിര്‍ന്ന നേതാവിന്റെ തട്ടകത്തില്‍ തിരിച്ചടി നേരിട്ടത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു. 2015ല്‍ 11 സീറ്റുകള്‍ സ്വന്തമാക്കി കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയിടത്താണ് വലിയ തോല്‍വി. ഇടതുമുന്നണിക്ക് പഞ്ചായത്തില്‍ ഏഴു സീറ്റാണ് ഉണ്ടായിരുന്നത്. വോട്ടെണ്ണലിന്റെ ആരംഭം മുതല്‍തന്നെ എല്‍.ഡി.എഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ വാര്‍ഡില്‍ അടക്കം വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് പിറകിലായി. സ്വന്തം തട്ടകത്തിലെ തോല്‍വി ഉമ്മന്‍ ചാണ്ടിക്ക് കനത്ത രാഷ്ട്രീയപ്രഹരമാണ്.
Comments are closed for this post.