2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉമര്‍ ഗുല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

കറാച്ചി: 2007ലെ ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഒരുവേളയില്‍ ഇന്ത്യയുടെ കിരീടസ്വപ്നത്തിന് തടയിട്ട ഉമര്‍ഗുല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2009ലെ ടി20 ലോകകപ്പ് കിരീടം നേടിയ പാകിസ്താന്‍ ടീമിലെ നിര്‍ണായക ഘടകവും ഈ 36കാരനായിരുന്നു. മറ്റൊരു പാകിസ്താന്‍ താരമായ ഇമ്രാന്‍ ഫര്‍ഹത്തും അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
ഈ മാസം ആരംഭിക്കുന്ന നാഷണല്‍ ടി20 കപ്പ് ടൂര്‍ണമെന്റിനൊടുവില്‍ വിരമിക്കുമെന്ന് ഗുല്‍ ഇന്നലെ അറിയിച്ചു. ഏറെ നാളായി പാകിസ്താന്‍ ടീമില്‍ നിന്നും തഴയപ്പെട്ട ഗുല്‍, കുട്ടിക്രിക്കറ്റില്‍ ദേശീയ ടീമിന് വേണ്ടി കൂടുതല്‍ വിറ്റ് നേടിയ രണ്ടാമത്തെ ബൗളറാണ്. 85 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. 97 വിക്കറ്റുമായി മുന്‍നായകന്‍ ഷാഹിദ് അഫ്രീദിയാണ് ഈ റെക്കോര്‍ഡില്‍ മുന്നിലുള്ളത്.
2003ല്‍ ദേശീയ ടീമിന്റെ ജഴ്‌സി അണിഞ്ഞ ഗുല്‍ 2016ന് ശേഷം ടീമിന് വേണ്ടി കളിച്ചിട്ടില്ല. പിന്നീട് പാകിസ്താനിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സജീവമായി. 47 ടെസ്റ്റില്‍നിന്ന് 577 റണ്‍സും 163 വിക്കറ്റും 130 ഏകദിനത്തില്‍ നിന്ന് 457 റണ്‍സും 179 വിക്കറ്റും 60 ടി20യില്‍ നിന്ന് 165 റണ്‍സും 85 വിക്കറ്റുമാണ് താരം സ്വന്തമാക്കിയത്. 125 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 479 വിക്കറ്റും 213 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 289 വിക്കറ്റും 161 ടി20 ലീഗുകളില്‍ നിന്ന് 215 വിക്കറ്റും ഉമറിന്റെ പേരിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.