2023 January 29 Sunday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

ഉന്നത പഠനത്തിന് ഡല്‍ഹി യൂനിവേഴ്‌സിറ്റി വിളിക്കുന്നു

ന്യൂ ഡല്‍ഹി: താരതമ്യേന കുറഞ്ഞ ഫീസും നിരവധി സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അവസരവും നല്‍കുന്ന ഡല്‍ഹി യൂനിവേഴ്‌സിറ്റി ഉപരിപഠനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും വാഗ്ദാനം ടെയ്യുന്ന 84 ഡിപ്പാര്‍ട്ട്‌മെന്റുകളും 78 കോളേജുകളുമായി മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വകലാശാലയാണിത്. ഉപരാഷ്ട്രപതി ചാന്‍സലര്‍ ആയി കേന്ദ്ര സര്‍ക്കാരിന്റെ മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത പഠനങ്ങളുടെ ഇടമാണ് ഈ കേന്ദ്ര സര്‍വകലാശാല.
ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ഇക്കണോമിക്‌സ്, സോഷ്യോളജി, കോമേഴ്‌സ് വിഭാഗങ്ങള്‍, ഫാക്കല്‍റ്റി ഒഫ് മാനേജ്‌മെന്റ്, ഫാക്കല്‍റ്റി ഒഫ് ലോ, ശ്രീരാം കോളജ് ഒഫ് കോമേഴ്‌സ് തുടങ്ങിയവ അതത് മേഖലകളില്‍ രാജ്യത്തെ ഏറ്റവും നിലവാരമുള്ള സ്ഥാപനങ്ങള്‍ ആണ്.
ഇതിനു പുറമേ ആര്‍ട്‌സ്, സയന്‍സ് വിഭാഗങ്ങളില്‍ ബിരുദ പഠനത്തിന് സൗകര്യമുള്ള കോളജുകളില്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് , ലേഡി ശ്രീരാം കോളജ് ഫോര്‍ വുമണ്‍, ദി ഹിന്ദു കോളജ്, മിറാണ്ട ഹൗസ്, ഹന്‍സ് രാജ് കോളജ്, കിരോരി മാല്‍ കോളജ്, രാംജാസ് കോളജ്, ശ്രീ വെങ്കടേശ്വര കോളജ് എന്നിവ ഇന്ത്യയിലെ ആദ്യ 25 മികച്ച കോളജുകളില്‍ വരുന്നു. ഭൂരിഭാഗം ബിരുദ കോഴ്‌സുകള്‍ക്കും പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിക്കുന്നത്. സെന്റ് സ്റ്റീഫന്‍സ് കോളജ്, ജീസസ് ആന്റ് മേരി കോളജ് എന്നീ ന്യൂനപക്ഷ പദവിയുള്ള കോളജുകളില്‍ പ്രത്യേകമായിട്ടാണ് അപേക്ഷിക്കേണ്ടത്.
ബാക്കിയുള്ള കോളജുകളിലേക്ക് ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ വെബ് സൈറ്റിലൂടെയും(www.du.ac.in). പ്ലസ് ടു മാര്‍ക്ക് അനുസരിച്ച് പ്രവേശനം നല്‍കുന്ന ബിരുദ കോഴ്‌സുകളിലേക്ക് 2017 മെയ് 22 മുതല്‍ ജൂണ്‍ 11 വരെയും, പ്രവേശന പരീക്ഷ മുഖേനയുള്ള ബിരുദ കോഴ്‌സുകളിലേക്കും ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും എം.ഫില്‍, പി.എച്ച്.ഡി കോഴ്‌സുകളിലേക്കും മെയ് 31 മുതലുമാണ് അപേക്ഷ ക്ഷണിക്കുന്നത്. എല്ലാ കോഴ്‌സുകളിലേക്കും ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ബിരുദത്തിന് പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ നിന്ന് പരിമിതമായ ആളുകള്‍ക്കേ കോളജ് ഹോസ്റ്റല്‍ സൗകര്യം നല്‍കുന്നുള്ളു. മറ്റുള്ളവര്‍ക്ക് ക്യാംപസുകള്‍ക്കടുത്തായി ഫഌറ്റ് വാടകക്കെടുത്തോ പേയിങ് ഗസ്റ്റ് ആയോ താമസിക്കാം.
എന്നാല്‍ പെണ്‍കുട്ടികള്‍ക്കും ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നവര്‍ക്കും വിശാലമായ യൂനിവേഴ്‌സിറ്റി ഹോസ്റ്റല്‍ പ്രവേശനം നേടാവുന്നതാണ്.
വ്യത്യസ്ത കാര്യങ്ങള്‍ക്ക് ഡി.യുവിലെ വിദ്യാര്‍ഥികളുടെ ഗൈഡന്‍സ് നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ പ്രവേശനത്തിന് വരുന്ന വിദ്യാര്‍ഥികളെ സഹായിക്കാനും മറ്റും അവിടുത്തെ മലയാളി വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ‘മൈത്രി’ നിങ്ങള്‍ക്കൊപ്പമുണ്ട്. അവരെ ഈ നമ്പറുകളില്‍ ബന്ധപ്പെടാം.
ഫഹീം ഫറാസ്- 9207606795, മഅ്‌റൂഫ്- 9645330954, എലിസബത്ത് തോമസ് 9605106220
കൂടാതെ maithry.du@gmail.com എന്ന മെയില്‍ അഡ്രസിലും ബന്ധപ്പെടാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.