
കോവളം: കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യാനെത്തിയ ഇലക്ഷന് സ്ക്വാഡിലെ ഉദ്യോഗസ്ഥരെ കോവളത്ത് തടഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച സംഭവത്തില്‍ റിട്ട. എസ്.ഐയെ കോവളം പൊലിസ് കസ്റ്റഡിയിലെടുത്തു. കോവളം എസ്.ഐ യെയും പൊലീസുകാരെയും കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതിനാണ് റിട്ട. എസ്.ഐ കോവളം പ്ലാവിള സ്വദേശി സുഗതനെ കോവളം പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം.റോഡുവക്കില്‍ നിന്ന രാഷ്ട്രിയ പാര്‍ട്ടികളുടെ കൊടിമരങ്ങളും അറിയിപ്പു ബോര്‍ഡുകളും നീക്കം ചെയ്ത ഉദ്യോഗസ്ഥര്‍ സമീപത്തെ റസിഡന്‍സ് അസോസിയേഷന്റെ കൊടിമരം മാറ്റാന്‍ ശ്രമിച്ചപ്പോള്‍ സുഗതന്റെ നേതൃത്വത്തില്‍ ഒരു സംഘം തടയാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ട്രോള് റൂമില്‍ നിന്ന് കോവളം സ്റ്റേഷനില്‍ നിന്നുമായി പൊലിസ് എത്തി കൊടിമരം നീക്കം ചെയ്യാന്‍ സ്രമിച്ചത് തടഞ്ഞ് വീണ്ടും സുഗതന് രംഗത്തെത്തി. അനുനയിപ്പിച്ച് പറഞ്ഞയക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇയാളെ ജീപ്പില്കയറ്റാന് കോവളം എസ്.ഐ വിദ്യാധിരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശ്രമിക്കുന്നതിനിടയില്‍ എസ്.ഐ യെ മര്‍ദ്ദിച്ച ഇയാള്‍ പൊലീസുകാരെ നിലത്തു തള്ളിയിട്ടു.
ഇലക്ഷന് സ്ക്വാഡിലെ ഉദ്യോഗസ്ഥരെ തടഞ്ഞ് കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായും മെഡിക്കല്‍ പരിശോധനക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കിയതായും കോവളം പൊലീസ് പറഞ്ഞു.