
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ മാറേണ്ടതില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ. ഒരേപദവിയില്‍ മൂന്നുവര്‍ഷമായ പൊലിസ്, റവന്യൂ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന് മുന്‍പ് സ്ഥലംമാറ്റണമെന്നാണ് നിലവിലെ നിര്‍ദേശം. ഇതനുസരിച്ച് പൊലിസില്‍ എസ്.ഐ മുതല്‍ ഐ.ജി വരെയുള്ളവര്‍ക്കാണ് സ്ഥലംമാറ്റമുണ്ടാവുക.
ഡി.ജി.പിക്ക് ഈ നിര്‍ദേശം ബാധകമല്ല. ഇക്കാര്യത്തില്‍ മറ്റൊരു നടപടി വേണമോയെന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കും.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്താനാണ് ആലോചന. രാഷ്ട്രീയപാര്‍ട്ടികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.
മാര്‍ച്ച് രണ്ടാംവാരം തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയേക്കും. 80 വയസ് കഴിഞ്ഞവര്‍ക്കും അംഗപരിമിതര്‍ക്കും ബൂത്തിലെത്താതെ തപാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നകാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.