2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉത്സവങ്ങളും കലാപരിപാടികളുമാകാം;   സിനിമ തിയറ്ററുകള്‍ അഞ്ചിന് തുറക്കും

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

ഒരു വര്‍ഷമായി അടച്ചിട്ട സിനിമാ തിയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. പകുതി ടിക്കറ്റുകളേ വില്‍ക്കാവൂ.  കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. ഇല്ലെങ്കില്‍ കര്‍ശനടപടിയുണ്ടാകും. അഞ്ചാം തിയതി തന്നെ തിയേറ്റര്‍ അണുവിമുക്തമാക്കണം.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ അഞ്ചു മുതല്‍ തുടങ്ങും. ആളുകളുടെ എണ്ണം കൃത്യമായി നിയന്ത്രിക്കണം. പൊലിസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും അതുറപ്പാക്കും. മതപരമായ ഉത്സവങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക് ഇന്‍ഡോറില്‍ പരമാവധി 100 പേരും, ഔട്ട്‌ഡോറില്‍ പരമാവധി 200 പേരെയും അനുവദിക്കും

10 മാസത്തിലേറെയായി കലാപരിപാടികള്‍ നടത്താനാകുന്നില്ല. 

അത് മൂലം കലാകാരന്‍മാര്‍ ബുദ്ധിമുട്ടിലാണെന്നും ആ ആശങ്ക കണക്കിലെടുത്താണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അനുവദിക്കുന്ന പരിപാടികള്‍ ചട്ടമനുസരിച്ചാണ് നടത്തുന്നത് എന്ന് ഉറപ്പാക്കാന്‍ പൊലിസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും നിയോഗിക്കും. 

എക്‌സിബിഷന്‍ ഹാളുകള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും. സ്‌പോര്‍ട്‌സ് പരിശീലനങ്ങളും അനുവദിക്കും. 

നീന്തല്‍ പരിശീലനത്തിനും അനുമതി നല്‍കും.  എസ്.സി, എസ്.ടി വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുവദിക്കും.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.