
നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ 9 കോണ്‍ഗ്രസ് വിമത എം.എല്‍.എമാരുടെ ഭാവി സംബന്ധിച്ച് ഹൈക്കോടതി തീരുമാനം നാളെയുണ്ടാവും. തൊട്ടടുത്ത ദിവസം നിയമസഭയില്‍ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിശ്വാസവോട്ടെടുപ്പ് നടത്താനിരിക്കേയാണ് ഇത്.കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മൂന്നു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ കേസ് പരിഗണിക്കുന്ന ജസ്റ്റിസ് യു.സി ധ്യാനിയാണ് ഇക്കാര്യമറിയിച്ചത്. വാദം അവസാനിച്ചതായും മെയ് 9ന് രാവിലെ 10.15ന് വിധി പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു.അയോഗ്യരാക്കപ്പെട്ട വിമത എം.എല്‍.എമാര്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഈ എം.എല്‍.എമാരുടെ വാദം ഹൈക്കോടതി പരിഗണിക്കുന്നുണ്ടെന്നും അയോഗ്യരായിത്തന്നെ നിലനിര്‍ത്തിയാല്‍ അവര്‍ക്ക് വോട്ട് ചെയ്യാനാവില്ലെന്നാണ് കോടതി സൂചിപ്പിക്കുന്നത്. ഫലത്തില്‍ മെയ് 9നുള്ള വിധി ബി.ജെ.പിക്കും വിമത എം.എല്‍.എമാര്‍ക്കും നിര്‍ണായകമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ഉത്തരാഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന കോണ്‍ഗ്രസ് വാദത്തെ കേന്ദ്ര സര്‍ക്കാര്‍ അനുകൂലിച്ചതോടെ കോണ്‍ഗ്രസില്‍ സംശയമുയര്ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
70 അംഗ സഭയില്‍ ബി.ജെ.പിക്ക് 28 ഉും കോണ്‍ഗ്രസിന് 27 ഉം അംഗങ്ങളാണുള്ളത്. ബി.എസ്.പിക്ക് രണ്ടംഗങ്ങളുണ്ട്. മൂന്ന് സ്വതന്ത്രന്മാരും ഉത്തരാഖണ്ഡ് ക്രാന്തിദളിന് ഒരംഗവുമുണ്ട്. ഒന്‍പത് പേര് കോണ്‍ഗ്രസ് വിമതരും ഒരാള്‍ ബി.ജെ.പി വിമതനുമാണ്.
മുഖ്യമന്ത്രിയോട് വിയോജിപ്പ് സൂചിപ്പിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതിനാണ് എം.എല്‍.എമാരെ അയോഗ്യരാക്കിയതെന്ന് വിമത എം.എല്‍.എമാര്‍ക്ക് വേണ്ടി വാദമുയര്‍ന്നപ്പോള്‍ കത്ത് നല്കാന് ബി.ജെ.പിയോടൊപ്പം പോയതിനാലാണ് നടപടിയെന്നായിരുന്നു കോണ്‍ഗ്രസ് വാദം.