ന്യൂയോര്‍ക്ക്: യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിലേക്ക് ഇരച്ചുകയറി അക്രമം നടത്താന്‍ അനുയായികളെ പ്രേരിപ്പിച്ച പ്രസിഡന്റ് ട്രംപ് ഉടന്‍ രാജിവച്ചില്ലെങ്കില്‍ ജനപ്രതിനിധി സഭ അദ്ദേഹത്തെ ഇംപീച്ച് ചെയ്യുമെന്ന് മുന്നറിയിപ്പു നല്‍കി സ്പീക്കര്‍ നാന്‍സി പെലോസി.
നിയമപ്രകാരം ഈമാസം 20 വരെ ട്രംപിന് അധികാരത്തില്‍ തുടരാം. എന്നാല്‍ ബുധനാഴ്ചയിലെ കലാപത്തോടെ അദ്ദേഹത്തിന് പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നാണ് ഡമോക്രാറ്റുകളും ചില റിപ്പബ്ലിക്കന്മാരും പറയുന്നത്.
പ്രസിഡന്റ് ഉടന്‍ രാജിവയ്ക്കുമെന്നാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതീക്ഷ. അതിന് സന്നദ്ധമായില്ലെങ്കില്‍ ഭരണഘടനയുടെ 25ാം ഭേദഗതിയനുസരിച്ച് ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി മുന്നോട്ടുപോവും- അവര്‍ വ്യക്തമാക്കി.
ഇംപീച്ച്‌മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് ഇന്ത്യന്‍ വംശജയായ കോണ്‍ഗ്രസ് അംഗം പ്രമീള ജയപാല്‍ ആവശ്യപ്പെട്ടു.
Comments are closed for this post.