2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉംറ പുനരാരംഭം; രണ്ടാംഘട്ടത്തിന് നാളെ തുടക്കമാകും

മക്ക: കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളോടെ പുനരാരംഭിച്ച വിശുദ്ധ ഉംറ തീര്‍ഥാടനത്തിന്റെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കമാകും. ഒക്‌ടോബര്‍ നാലിന് ആരംഭിച്ച ആദ്യ ഘട്ടത്തില്‍ പ്രതിദിനം ആറായിരം തീര്‍ഥാടകര്‍ക്കാണ് അനുമതി നല്‍കിയിരുന്നതെങ്കില്‍ ഇതിന്റെ ഇരട്ടിയിലധികം പേര്‍ക്ക് അനുമതി നല്‍കുന്നതാണ് രണ്ടാം ഘട്ടം.
കൂടാതെ, വിശ്വാസികളെ ഹറമില്‍ നിസ്‌കരിക്കാനും മസ്ജിദുന്നബവിയിലെ വിശുദ്ധ റൗദ സന്ദര്‍ശിക്കാനും അനുവദിക്കും. 18 നു തുടങ്ങുന്ന രണ്ടാം ഘട്ടത്തില്‍ പ്രതിദിനം പതിനയ്യായിരം ഉംറ തീര്‍ഥാടകരെയും നാല്‍പതിനായിരം ഹറം സന്ദര്‍ശകരെയുമാണ് അനുവദിക്കുക.
രണ്ടാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന രണ്ടാം ഘട്ടത്തില്‍ സഊദിക്കകത്തെ സ്വദേശികളും വിദേശികളുമടക്കം രണ്ടര ലക്ഷം പേര്‍ക്കാണ് ഉംറയ്ക്ക് അനുമതി നല്‍കുക.
മസ്ജിദുന്നബവിയിലെ റൗദ സന്ദര്‍ശന പദ്ധതി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിച്ച് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതിന് വേണ്ടി മസ്ജിദുന്നബവി കാര്യാലയമാണ് പദ്ധതി ആവിഷ്‌കരിച്ചത്. ആറുലക്ഷത്തോളം പേര്‍ നിസ്‌കരിക്കാന്‍ ഹറമിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്ജ്, ഉംറ ദേശീയ സമിതി അംഗം ഹാനി അലി അല്‍ഉമൈരി പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.