ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
ഉംറ തീര്‍ഥാടനം: ഉന്നത സമിതി രൂപീകരിച്ചു ഹജ്ജ് സമയത്തെ പ്രോട്ടോകോള്‍ നടപ്പാക്കും
അബ്ദുസ്സലാം കൂടരഞ്ഞി
TAGS
മക്ക: കൊവിഡ് മഹാമാരി ഭീഷണി സഊദിയില്‍ കുറഞ്ഞ സാഹചര്യത്തില്‍ നേരത്തെ നിര്‍ത്തി വച്ച വിശുദ്ധ ഉംറ തീര്‍ഥാടനം ഉടന്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ തകൃതിയാക്കി. ആദ്യ ഘട്ടത്തില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കുന്നതിന് മുന്നോടിയായി വേണ്ട നടപടികള്‍ പൂര്‍ത്തീകരിക്കാനും പ്രാബല്യത്തില്‍ വരുത്താനുമുള്ള നടപടികള്‍ അധികൃതര്‍ പൂര്‍ത്തിയാക്കി വരികയാണ്.
ഇതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഉള്‍പ്പെടുത്തി ഉന്നത സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇരു ഹറം മേല്‍നോട്ട അതോറിറ്റി, സഊദി ഹജ്ജ്, ഉംറ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുസുരക്ഷ വകുപ്പ് എന്നിവയടങ്ങുന്ന സമിതിക്കാണ് രൂപം നല്‍കിയത്.
ഉംറ തീര്‍ഥാടനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി സമിതി സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ പൂര്‍ത്തീകരിക്കും.
ഇതിനു ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക. ആദ്യ ഘട്ടത്തില്‍ സഊദിക്കകത്തെ പ്രാദേശിക ഉംറ തീര്‍ഥാടനത്തിനായിരിക്കും അനുമതി. വിദേശ തീര്‍ഥാടകര്‍ക്കുള്ള അനുമതി പിന്നീടായിരിക്കും. നേരത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച പ്രത്യേക പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും ഉംറ തീര്‍ത്ഥാടനം അനുവദിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, മറ്റു ഏതാനും ചില നിര്‍ദേശങ്ങളും പ്രാബല്യത്തില്‍ വരുത്തും.
ഹജ്ജ് പ്രോട്ടോകോളിനു പുറമെ ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ പ്രത്യേക ആപ്പ് ആരംഭിക്കും. തീര്‍ഥാടനത്തിന് തയാറാകുന്നവര്‍ക്ക് പ്രത്യേക മൊബൈല്‍ ആപ്പ് വഴി പെര്‍മിറ്റ് എടുക്കേണ്ടി വരും. ഈ ആപ്പ് വഴി അപേക്ഷ നല്‍കിയാണ് അനുമതി ലഭ്യമാക്കേണ്ടത്. ഇതില്‍ തന്നെ സമയ ക്രമീകരണവും ഓരോ തീര്‍ഥാടകനും ലഭ്യമാകും.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.