2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഉംറ തീര്‍ഥാടകര്‍ക്കിടയില്‍ കൊവിഡ് ബാധാ റിപ്പോര്‍ട്ടില്ല

ജിദ്ദ: കൊവിഡ് പശ്ചാത്തലത്തില്‍ ഉംറ പുനരാരംഭിച്ചതോടെ രോഗബാധ സംശയിക്കുന്ന കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മക്ക ആരോഗ്യ വകുപ്പ് അറിയിച്ചു. പടിപടിയായി ഉംറ പുനരാരംഭിക്കാനുള്ള തീരുമാനം പുറത്തു വന്നയുടന്‍ തീര്‍ഥാടകരെ വരവേല്‍ക്കാനും ആവശ്യമായ ആരോഗ്യ പരിചരണങ്ങള്‍ നല്‍കാനും മക്ക ആരോഗ്യ വകുപ്പ് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.
ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തിയാണ് ആരോഗ്യ പ്രതിരോധ, ചികിത്സാ പദ്ധതികള്‍ നടപ്പാക്കുന്നത്.
അതേ സമയം ഉംറ തീര്‍ഥാടനത്തിന് അടുത്ത മാസം 15 വരെയുള്ള ബുക്കിങ് ഇതിനോടകം തന്നെ പൂര്‍ത്തിയായി. തീര്‍ഥാടകര്‍ കുത്തിവെപ്പുള്‍പ്പെടെയുള്ള എല്ലാ പ്രതിരോധമാര്‍ഗങ്ങളും സ്വീകരിച്ചാണ് ഉംറക്കെത്തേണ്ടതെന്ന് മന്ത്രാലയം അറിയിച്ചു.
അതിനിടെ കൊവിഡ് വ്യാപനം സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിനിടെ ഉംറയും മദീനാ സിയാറത്തും നിര്‍ത്തിവെക്കാനുള്ള ഭരണാധികാരികളുടെ തീരുമാനം ഏറ്റവും അനുയോജ്യമായിരുന്നെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. തീര്‍ഥാടകരുടെയും വിശ്വാസികളുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാനാണ് ഉംറയും സിയാറത്തും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സഊദി തീരുമാനിച്ചത്. മനുഷ്യ ജീവനും ആരോഗ്യ സുരക്ഷയും കാത്തുസൂക്ഷിക്കാന്‍ ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്നു. ഉംറയും സിയാറത്തും പുനരാരംഭിക്കാന്‍ ഇപ്പോള്‍ കൈക്കൊണ്ട തീരുമാനവും തീര്‍ത്തും യോജിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.