
കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഏറെ നാളത്തെ അവ്യക്തതക്ക് ഒടുവില്‍ ഈസ്റ്റ് ബംഗാള്‍ ഐ.എസ്.എല്‍ പ്രവേശനത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ട@ാകും. ര@ണ്ട് മാസം മുമ്പ് ഈസ്റ്റ് ബംഗാള്‍ ഐ.എസ്.എല്ലിലെത്തുമെന്ന തരത്തില്‍ വാര്‍ത്തയു@ണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തിന് അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു.ഈസ്റ്റ് ബംഗാളിന്റെ എക്കാലത്തേയും എതിരാളികളായ മോഹന്‍ ബഗാന് എ.ടി.കെയില്‍ ചേര്‍ന്ന് ഐ.എസ്.എല്ലില്‍ പ്രവേശിച്ചതോടെയാണ് ഈസ്റ്റ് ബംഗാളും ഐ.എസ്.എല്‍ പ്രവേശനത്തിന് ശ്രമിച്ചത്. ഈ സീസണില്‍ ശ്രീ സിമന്റ് ഈസ്റ്റ് ബംഗാളിന്റെ സ്പോണ്സറാകാമെന്ന് ഏറ്റിട്ടു@െണ്ടന്നാണ് വിവരം.
ഐ.എസ്.എല്‍ കളിക്കുമെന്നുറപ്പുള്ളതിനാല് മികച്ച ടീമിനേയാണ് ഈ സീസണില്‍ ഈസ്റ്റ് ബംഗാള്‍ ഒരുക്കുന്നത്.
കൊല്‍ക്കത്തിയില്‍ നിന്നുള്ള ര@ണ്ട് വമ്പന്മാരും ഐ.എസ്.എല്ലിലെത്തിയാല് ഐ.എസ്.എല്ലിന്റെ പൊലിമ ഇനിയും കൂടും.