2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഈരാറ്റുപേട്ട ഒറ്റപ്പെട്ടു

 

മലയോര മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും
ഈരാറ്റുപേട്ട: മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലില്‍ ഈരാറ്റുപേട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. പാലാ, തൊടുപുഴ, കാഞ്ഞിരപ്പള്ളി, വാഗമണ്‍, പൂഞ്ഞാര്‍ പ്രദേശങ്ങളിലേക്ക് ഈരാറ്റുപേട്ടയില്‍ നിന്ന് ഗതാഗതം തടസപ്പെട്ടു. അപകട സാധ്യത മുന്നില്‍ കണ്ട് ഈരാറ്റുപേട്ട നഗരസഭ പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു. നടയ്ക്കല്‍, മുഹിയിദ്ദീന്‍ പള്ളി കോസ് വേ പാലങ്ങളും വെള്ളത്തില്‍ മുങ്ങി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് റോഡ് വെള്ളത്തില്‍ മുങ്ങി. കനത്ത മഴയില്‍ തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. അര നൂറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇന്നലെ ഉച്ചയോടു കൂടി ഉണ്ടായതെന്ന് പഴമക്കാര്‍ പറയുന്നു. മഴക്ക് ശമനം ഉണ്ടായിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.