2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഇ.പി.എഫ്.ഒ പെന്‍ഷന്‍; തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തല്‍ വേണ്ട

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) ഉപഭോക്താക്കള്‍ വിരമിക്കുമ്പോള്‍ പെന്‍ഷന് അപേക്ഷിക്കാന്‍ ഇനി തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തല്‍ വേണ്ട. നിലവില്‍, പെന്‍ഷന്‍ അപേക്ഷയില്‍ തൊഴിലുടമയെക്കൊണ്ടു സാക്ഷ്യപ്പെടുത്തിയാലേ വിരമിക്കല്‍ ആനുകൂല്യം ലഭിക്കൂ. എന്നാല്‍, യൂനിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ അടിസ്ഥാനമാക്കിയുള്ള പുതിയ ഫോമായ 10 ഡി വഴി തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തലില്ലാതെ അപേക്ഷിക്കാം.

10 ഡി പുറത്തിറക്കിയതായി ഇ.പി.എഫ്.ഒ വാര്‍ത്താക്കുറിപ്പിലാണ് അറിയിച്ചത്. ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും യൂനിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുമായി സമന്വയിപ്പിക്കുകയും തൊഴിലുടമ പരിശോധിച്ചുറപ്പിക്കുകയും ചെയ്തവര്‍ക്കു മാത്രമേ ഈ ഫോം ഉപയോഗപ്പെടുത്താനാകൂ. ഫോം നേരിട്ട് ഇ.പി.എഫ്.ഒ ഓഫിസിലേക്ക് സമര്‍പ്പിക്കുകയും ചെയ്യാം. ഇതുവരെ ഇ.പി.എഫ്.ഒ അംഗങ്ങള്‍ക്ക് 7.34 കോടി യൂനിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുകളാണ് അനുവദിച്ചിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.