2021 March 06 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇ. പി. എഫ്. ഒയുടെ ജീവന്‍ പ്രമാണ്‍ ക്യാംപ്

കൊച്ചി: എംപ്ലോയീസ് പ്രോവിഡന്‍ ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) ആഭിമുഖ്യത്തില്‍ പെന്‍ഷന്‍കാര്‍ക്കായി ജനുവരി 9,10,11 തിയതികളില്‍ രാവിലെ 10 മണി മുതല്‍ കൊച്ചിയിലെ ഇ.പി.എഫ് ഓഫിസില്‍ ജീവന്‍ പ്രമാണ്‍ ക്യാംപ് സംഘടിപ്പിക്കും. ഇതുവരെ ജീവന്‍ പ്രമാണ്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത പെന്‍ഷന്‍കാര്‍ക്ക് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡര്‍ എന്നിവ സഹിതം ക്യാംപിലെത്തി സമര്‍പ്പിക്കാം.
എല്ലാ പെന്‍ഷന്‍കാരും 2017 ജനുവരി 15നകം ഇത് സമര്‍പ്പിക്കേണ്ടതാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദേശ പ്രകാരം 2017 ജനുവരി മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.