
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ ലിവര്‍പൂള്‍ ഗോള്‍ മഴ പെയ്യിച്ചപ്പോള്‍ കഷ്ടിച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറി മാഞ്ചസ്റ്റര്‍ സിറ്റി. ലീഗിലെ മൂന്നാം റൗണ്ട് മത്സരത്തില്‍ ലിങ്കനെയാണ് ലിവര്‍പൂള്‍ 7-2ന്് തകര്‍ത്തത്.
അതേസമയം, ബേണ്‍മൗത്തിനെതിരേ 2-1ന്റെ ജയവുമായാണ് സിറ്റി നാലാം റൗണ്ടിലേക്ക് പ്രവേശിച്ചത്. സൂപ്പര്‍ താരങ്ങളായ സാദിയോ മാനെ, മുഹമ്മദ് സലാഹ്, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരില്ലാതെയാണ് ലിവര്‍പൂള്‍ കളത്തിലിറങ്ങിയത്. മത്സരത്തിലെ എല്ലാ ഫോര്‍മാറ്റിലും ലിവര്‍പൂളിനായിരുന്നു സര്‍വാധിപത്യം. ലിവര്‍പൂളിനായി ജപ്പാന്റെ തക്കുമി മിനാമിനോ, ഇംഗ്ലണ്ടിന്റെ കര്‍ട്ടിസ് ജോണ്‍സ് എന്നിവര്‍ ഇരട്ടഗോള്‍ സ്വന്തമാക്കി.
72 ശതമാനം പന്തടക്കിവെച്ച ലിവര്‍പൂള്‍ 13നെതിരേ 23 തവണയാണ് ഗോള്‍ശ്രമം നടത്തിയത്. ഒന്‍പതാം മിനുട്ടില്‍ പരുക്കില്‍നിന്ന് മോചിതനായെത്തിയ ഷെര്‍ദന്‍ ഷാക്കിരിയാണ് ലിവര്‍പൂളിന്റെ അക്കൗണ്ട് തുറന്നത്. അടുത്ത ഒന്‍പത് മിനുട്ടുകള്‍ക്കകം ലിവര്‍പൂളിന്റെ അടുത്ത ഗോളുമെത്തി. 18ാം മിനുട്ടില്‍ ജപ്പാന്റെ മിനാമിനോയാണ് ഇത്തവണത്തെ ഗോള്‍ സ്കോറര്‍. 32ാം മിനുട്ടിലും 36ാം മിനുട്ടിലും ഗോള്‍ നേടി ജോണ്‍സ് ടീമിന്റെ ഗോള്‍നേട്ടം നാലാക്കി ഉയര്‍ത്തി.
ആദ്യ പകുതി അവസാനിക്കുമ്പോള്‍ എതിരില്ലാത്ത നാല് ഗോളിന് മുന്നിലായിരുന്നു ലിവര്‍പൂള്‍. രണ്ടാം പകുതിയുടെ തുടക്കം തന്നെ മിനാമിനോ വീണ്ടും വലകുലുക്കി. 60ാം മിനുട്ടില്‍ ടായോ എഡുന് ലിങ്കന്റെ ആദ്യ ഗോള്‍ കണ്ടെത്തിയെങ്കിലും 65ാം മിനുട്ടില്‍ മാര്‍ക്കോ ഗുജിക്കിലൂടെ ലിവര്‍പൂള്‍ ആറാം ഗോള്‍ അക്കൗണ്ടിലാക്കി.
66ാം മിനുട്ടില്‍ ലെവിസ് മോന്ഡ്സമ ലിങ്കന് വേണ്ടി ഒരിക്കല്‍ കൂടി വല തുളച്ചു. പക്ഷേ, 89ാം മിനുട്ടില്‍ ഡീഗോ ഒറീജി കൂടി ലക്ഷ്യം കണ്ടതോടെ 7-2ന്റെ തകര്‍പ്പന്‍ ജയവുമായി ലിവര്‍പൂള്‍ ലിങ്കണ് തട്ടകം വിട്ടു. നാലാം റൗണ്ടില്‍ ആഴ്സനലാണ് ലിവര്‍പൂളിന്റെ എതിരാളികള്‍. മൂന്നാം റൗണ്ടില്‍ കരുത്തരായ ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയാണ് ഗണ്ണേഴ്സ് നാലാം റൗണ്ടില്‍ പ്രവേശിച്ചത്.
മറ്റൊരു മത്സരത്തില്‍ നിലവിലെ ലീഗ് കപ്പ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍മൗത്തിനെ 2-1നാണ് പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരങ്ങളില്ലാതെ യുവനിരയുമായി ഇറങ്ങിയ സിറ്റി 18ാം മിനുട്ടില്‍ അക്കൗണ്ട് തുറന്നു. ഫോഡന്റെ അസിസ്റ്റില്‍ ലിയാം ഡിലാപാണ് വലകുലുക്കിയത്. എന്നാല്‍ നാല് മിനുട്ടിനുള്ളില്‍ ബേണ്‍മൗത്ത് തിരിച്ചടിച്ചു.