2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇസ്‌ലാമിക സമൂഹത്തിന് ആത്മവിശ്വാസം നല്‍കിയത് ഹിജ്‌റ: സാദിഖലി തങ്ങള്‍

പട്ടിക്കാട്: ഇസ്‌ലാമിക സമൂഹത്തിന് പ്രബോധന വഴിയിലും മറ്റും കൂടുതല്‍ മുന്നേറാന്‍ ഏറ്റവും വലിയ ആത്മവിശ്വാസം ‘ഹിജ്‌റ’യായിരുന്നുവെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ജാമിഅ നൂരിയ്യയില്‍ നടന്ന ഹിജ്‌റ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ബദര്‍ മുതല്‍ മക്കാ വിജയം വരെയുള്ള പ്രവാചക ജീവിതത്തിലെ പ്രധാന സംഭവവികാസങ്ങള്‍ക്കു ശേഷം ഇസ്‌ലാമിക ലോകം അനുഭവിച്ച എണ്ണമറ്റ ചരിത്ര സംഭവങ്ങള്‍ക്കും ഊര്‍ജമേകിയത് ഹിജ്‌റയായിരുന്നെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കോട്ടുമല, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, ഹംസ ഫൈസി അല്‍ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഖാദര്‍ ഫൈസി കുന്നുംപുറം, ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍ എടയാറ്റൂര്‍, ഇബ്‌റാഹിം ഫൈസി തിരൂര്‍ക്കാട്, ഉമര്‍ ഫൈസി മുടിക്കോട്, പി.കെ ലത്തീഫ് ഫൈസി, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, പഴേരി ശരീഫ് ഹാജി, എ. ബാപ്പു ഹാജി വേങ്ങൂര്‍, സൈതലവി കോയ തങ്ങള്‍, ഉബൈദ് കമാലി പ്രസംഗിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.