മനാമ: സഊദിക്കു പിന്നാലെ ഇസ്‌റാഈലി വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നു നല്‍കി ബഹ്‌റൈന്‍. യു.എ.ഇയില്‍ നിന്നും തിരിച്ചും യാത്ര ചെയ്യുന്ന വിമാനങ്ങള്‍ക്കാണ് അനുമതി.
യു.എ.ഇയിലേക്ക് വരുന്ന വിമാനങ്ങള്‍ക്കും അവിടെ നിന്ന് ഏതെങ്കിലും രാജ്യത്തേക്ക് പോകുന്നതുമായ വിമാനങ്ങള്‍ക്ക് ബഹ്‌റൈന്‍ യാത്രാനുമതി നല്‍കുമെന്ന് ഗതാഗതമന്ത്രാലയത്തെ ഉദ്ധരിച്ച് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിച്ച യു.എ.ഇയിലേക്കു ടെല്‍അവീവില്‍ നിന്നുള്ള ആദ്യ വിമാനത്തിന് യാത്ര ചെയ്യാന്‍ സഊദി അനുമതി നല്‍കിയിരുന്നു. തുടര്‍ന്നും അനുമതി നല്‍കുമെന്ന് സഊദി അറിയിക്കുകയും ചെയ്തിരുന്നു.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.