
വെസ്റ്റ്ബാങ്ക്: അധനികൃത കുടിയേറ്റം നടത്തിയെന്ന് ആരോപിച്ച് ഇസ്്റാഈല്‍ അറസ്റ്റ് ചെയ്ത 12 കാരിയായ ഫലസ്തീന് പെണ്‍കുട്ടിയെ വിട്ടയച്ചു. രണ്ടരമാസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് കുട്ടിയെ വിട്ടയച്ചത്. ഏറ്റവും പ്രായം കുറഞ്ഞ ഫലസ്തീന് തടവുകാരിയും ഈ പെണ്‍കുട്ടിയാണ്. പിങ്ക് നിറത്തിലുള്ള ഉടുപ്പുമണിഞ്ഞ് കരഞ്ഞുകൊണ്ട് ജയില്‍ മോചിതയായ ഈ കുട്ടിയെ മാതാപിതാക്കള്‍ സ്വീകരിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് കര്മെസൂറില് അനധികൃത കുടിയേറ്റം നടത്തിയെന്നാരോപിച്ച് ഇസ്്റാഈല്‍ കുട്ടിയെ അറസ്റ്റ് ചെയ്തത്. കത്തി കൈവശംവച്ചുവെന്ന് ആരോപിച്ച് 4.5 മാസത്തെ തടവാണ് കുട്ടിക്ക് ഇസ്റാഈല്‍ കോടതി വിധിച്ചത്. പിന്നീട് ഇത് രണ്ടരമാസമായി വെട്ടിക്കുറയ്ക്കുകയായിരുന്നു.
അന്താരാഷ്ട്ര നിയമങ്ങളും ഇസ്്റാഈലി നിയമവും പ്രകാരം 14 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് തടവുശിക്ഷ വിധിക്കാന്‍ പാടില്ല. ഇതു ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. 25 വര്‍ഷമായി കുട്ടിയുടെ പിതാവ് 54കാരനായ ഇസ്്മാഈല്‍ അല്‍ വാവി ഇസ്്റാഈലിലായിരുന്നു ജോലി ചെയ്തിരുന്നത്. കുട്ടി സ്കൂള്‍ യൂനിഫോമില്‍ കത്തി ഒളിപ്പിച്ചുവെന്നാണ് പോസിക്യൂഷന് കേസ്.
Comments are closed for this post.