
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളുടെ പേരില്‍ നിരവധി ഫലസ്തീനികളെ ഇസ്്റാഈല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
‘പ്രകോപനപരമായ ഉള്ളടക്കം’ എന്നാരോപിച്ചാണ് ഈ അറസ്റ്റുകള്‍.
ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യുന്നതിന് ഫേസ്ബുക്ക് ഇസ്റാഈല്‍ സര്‍ക്കാരുമായി സഹകരിക്കുകയാണ്.
മുന്‍കാല ഫലസ്തീന് നേതാവ് യാസര്‍ അറഫാത്ത് കൈയില്‍ റൈഫിളുമായി നില്ക്കുന്ന പഴയൊരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടിയായ ഫതഹിന്റെ ഫേസ്ബുക്ക് പേജ് നിര്‍ത്തിവപ്പിച്ചത് ഈയടുത്താണ്. മറുവശത്ത്, ഇസ്്റാഈല്‍ ഭരണകൂടത്തിലെ അംഗങ്ങളടക്കമുള്ള ഇസ്്റാഈല്‍ ഫലസ്തീനികള്‍ക്കെതിരെ ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. ഫേസ്ബുക്കോ മറ്റേതെങ്കിലും മീഡിയകളോ അതിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നില്ല.
ഇസ്റാഈലുമായുള്ള സഹകരണത്തെ കുറിച്ച് പുനരാലോചിക്കുന്നതായിരിക്കും ഫേസ്ബുക്കിന് ഉചിതം.
ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ മാത്രമല്ല, ജീവനും കൂടിയാണ് അപകടത്തിലായിരിക്കുന്നത് എന്ന സത്യം ഫേസ്ബുക്ക് അധികൃതര്‍ തിരിച്ചറിയണം.
ഫാത്തിമ നുജൈബ
പുത്തന്‍പീടിക