2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഇസ്‌റാഈലുമായുള്ള കരാറിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം

അബൂദബി: ഇസ്‌റാഈലുമായി പൂര്‍ണതോതിലുള്ള നയതന്ത്രബന്ധം ആരംഭിക്കാന്‍ കഴിഞ്ഞമാസം യു.എസ് മധ്യസ്ഥതയിലുണ്ടാക്കിയ കരാറിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. കരാറിന് ഇസ്‌റാഈല്‍ മന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കിയിരുന്നു.
ഇറാനില്‍ നിന്നും മറ്റു തീവ്രവാദ സംഘടനകളില്‍ നിന്നുമുള്ള ഭീഷണികളെ ഇനി യു.എ.ഇയും ഇസ്‌റാഈലും ഒന്നിച്ചു നേരിടുമെന്ന് അബൂദബിയിലുള്ള യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീഫന്‍ എംനച്ചിന്‍ പറഞ്ഞു.
കഴിഞ്ഞ മാസമാണ് വാഷിങ്ടണില്‍വച്ച് യു.എ.ഇയും ബഹ്‌റൈനും ഇസ്‌റാഈലുമായി കരാറില്‍ ഒപ്പുവെച്ചത്.
യു.എ.ഇ വൈസ് പ്രസിഡന്റും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കരാര്‍ സംബന്ധമായ ഭരണഘടനാ നടപടികള്‍ തുടങ്ങാനും സമാധാന കരാറിന് അംഗീകാരം നല്‍കി ഫെഡറല്‍ ഉത്തരവ് പുറപ്പെടുവിക്കാനും നിര്‍ദേശം നല്‍കി.
സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള വഴി തുറക്കുന്നതാവും കരാറെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.
കഴിഞ്ഞ ദിവസം യു.എ.ഇ യാത്രാവിമാനം ഇസ്‌റാഈലിലെത്തിയിരുന്നു. എംനച്ചിനും യു.എ.ഇ പ്രതിനിധി സംഘവും ഇന്നലെ ഇസ്‌റാഈലിലേക്കു പുറപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.