2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇസ്ലാമിക കലാമേള ഇന്ന് ആരംഭിക്കും

തൃശൂര്‍: ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്രസാ വിദ്യാര്‍ഥികളുടെ  ഇസ്ലാമിക കലാമേള ഇന്ന് രാവിലെ 9 മണി മുതല്‍ കേച്ചേരി എം.ഐ.സി അല്‍ അമീന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കും. ജില്ലയിലെ റൈഞ്ചുകളെ അഞ്ച് മേഖലകളിലാക്കി മല്‍സരം നടത്തിയതില്‍ നിന്നുള്ള വിജയികളാണ് ജില്ലയില്‍ മാറ്റുരക്കുന്നത്. മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന ഈ പരിപാടിയില്‍ മുന്നൂറ് വിദ്യാര്‍ഥികളും ഇരുന്നൂറോളം അധ്യാപകരുമാണ് മല്‍സരിക്കുന്നത്. മെയ് 12, 13, 14 തിയ്യതികളില്‍ കാസര്‍കോട് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കാലാമേളയുടെ ഭാഗമായിട്ടാണ് ഈ മല്‍സരം നടക്കുന്നത്. സ്വാഗത സംഘം ചെയര്‍മാന്‍ ശറഫുദ്ധീന്‍ പട്ടിക്കര, കണ്‍വീനര്‍ പരീദ് ചിറനല്ലുര്‍, എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി മൊയ്തീന്‍ കുട്ടി മൗലവി, പ്രോഗ്രാം കണ്‍വീനര്‍ ജാഫര്‍ മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.