2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇവിടെ മാലിന്യം ; 4727 ടൺ !

ടി. മുഹമ്മദ്
തിരുവനന്തപുരം • ആശങ്കയുയർത്തി സംസ്ഥാനത്ത് ഇ-മാലിന്യത്തിന്റെ അളവ് കൂടുന്നു. ആറു വർഷത്തിനിടെ 4727.62 ടൺ ഇ – മാലിന്യം ശേഖരിച്ചതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ചിരട്ടിയിലധികം വർധനവ്.
2014 – 15 വർഷത്തിൽ 254.6 ടൺ ഇ – മാലിന്യമായിരുന്നു സംസ്ഥാനത്തുനിന്ന് ശേഖരിച്ചത്. 2020 – 21 ൽ അളവ് 1494 ടൺ ആയി കുതിച്ചുയർന്നു. 2016 – 17 ൽ 308.96 ടൺ, 2017 – 18 ൽ 1029.5 ടൺ, 2018 – 19 ൽ 351.56 ടൺ, 2019 – 20ൽ 1289 ടൺ എന്നിങ്ങനെയാണ് ശേഖരിച്ച ഇ മാലിന്യത്തിന്റെ അളവ്.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നു ശേഖരിക്കാൻ കഴിഞ്ഞ മാലിന്യത്തിന്റെ മാത്രം കണക്കുകളാണിത്. ശേഖരിക്കപ്പെടാതെ കിടക്കുന്നവയുടെ കണക്കുകൾ കൂടിയെടുത്താൽ ചിത്രം ഇതിലും ഭീകരമായേക്കും.
2017 മുതൽ 2020 വരെ രാജ്യത്താകെ 24,94,621 ലക്ഷം ടൺ ഇ – മാലിന്യമുണ്ടായെന്ന് കേന്ദ്ര വനം – പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹമന്ത്രി ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ ഇ – മാലിന്യം ശേഖരിക്കുന്നതിന്റെ പ്രധാന ചുമതല ക്ലീൻ കേരള കമ്പനിക്കാണ്. 33 സ്വകാര്യ സ്ഥാപനങ്ങളും ഇ മാലിന്യം ശേഖരിക്കുന്നുണ്ട്.
ഈ വർഷം ലോകമെമ്പാടും അഞ്ചു ബില്ല്യൺ സ്മാർട്ട് ഫോണുകൾ മാലിന്യമായി മാറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.