2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇവരും മനുഷ്യരാണേ, മാന്യത കൈവിടരുതേ

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി ഏതാണ്ട് 120 ഗടഋആ ജീവനക്കാര്‍ക്കാണ് തങ്ങളുടെ ജീവിതം വൈദ്യുതി കമ്പികളില്‍ ഹോമിക്കേണ്ടി വന്നത്.
അച്ഛനെ ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന പിഞ്ച് പൈതങ്ങളും പ്രിയപ്പെട്ടവനെ ഭക്ഷണം വിളമ്പി വച്ച് കാത്തിരിക്കുന്ന ഭാര്യമാരും അമ്മമാരും നിരവധി. കണ്ടിട്ടുണ്ട് ലൈന്‍ കമ്പികളില്‍ സ്വപ്നങ്ങള്‍ കത്തിക്കരിഞ്ഞ ഒരുപാട് ജീവിതങ്ങളെ. മഴക്കാലമായാല്‍ മരങ്ങള്‍ കടപുഴകി വീണും ലൈന്‍ കമ്പികള്‍ പൊട്ടിവീണും മണിക്കൂറുകളോ ദിനങ്ങളോ കരണ്ടില്ലാതിരിക്കലും സാധാരണമാണ്,
എന്നാല്‍, ഒരല്‍പസമയം പോലും കാത്തിരിക്കാന്‍ ക്ഷമ കാണിക്കാതെ വളരെ മോശമായും നികൃഷ്ടമായും ഇലക്ട്രിസിറ്റി ജീവനക്കാരോട് പെരുമാറാനും,ഫോണില്‍ വിളിച്ച് തെറിയഭിഷേകം നടത്താനും മലയാളി കാണിക്കുന്ന ശീലം കേവലം നാലാള്‍ക്കു മുന്നില്‍ ആളാവാന്‍ വേണ്ടിയാവരുത്.
കേവലം ജോലി എന്നതിനപ്പുറം ജീവന്‍മരണപോരാട്ടമാണിതെന്ന് നാം തിരിച്ചറിയണം. വേഗത്തില്‍ ചെയ്ത് തീര്‍ക്കുന്നതിനേക്കാള്‍ അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയും ഈ ജോലി ചെയ്യാന്‍ ഇലക്ട്രിസിറ്റി തൊഴിലാളികള്‍ക്ക് മാനസികമായ പിന്തുണയാണ് നാം നല്‍കേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.