2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇലക്ട്രിക് സ്‌കൂട്ടറുമായി ഹീറോ

ഇനി വരാന്‍ പോകുന്നത് ഒരു പക്ഷേ ഇലക്ട്രിക് വാഹഗനങ്ങളുടെ കാലമായിരിക്കും. ഇതെല്ലാം മുന്‍കൂട്ടി കണ്ട് ഒരു മുഴം മുന്‍പേ സഞ്ചരിക്കുകയാണ് ഹീറോ. ഹീറോയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഫഌഷ് ഇന്ത്യയില്‍ അവതരിപ്പിച്ചു.

ഇരുപതിനായിരം രൂപയില്‍ ആരംഭിക്കുന്ന സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജിങ്ങിലൂടെ 65 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും.

250 വാട്ട് ഇലക്ട്രിക് മോട്ടോറില്‍ 48 വോള്‍ട്ട് 20 എ.എച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ അതിജീവിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. 87 കി.ഗ്രാം ഭാരമുള്ള സ്‌കൂട്ടറിന് ആര്‍.സി,ലൈസന്‍സ്,ഹെല്‍മറ്റ് ഒന്നും ആവശ്യമില്ല. ഫഌഷ് ഉട
ന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് ഹീറോ ഗ്രൂപ്പ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.