
റോം: യുവേഫാ നാഷന്‍സ് ലീഗില്‍ ഇറ്റലിക്ക് സമനില, ഹോളണ്ടിന് ജയം. ബോസ്നിയയാണ് ഇറ്റലിയെ 1-1 എന്ന സ്കോറിന് സമനിലയില്‍ തളച്ചത്.
57ാം മിനുട്ടില്‍ എഡില്‍ സീക്കോയിലൂടെ ബോസ്നിയ മുന്നിലെത്തി. ശക്തമായ പോരാട്ടത്തിനൊടുവില്‍ 67ാം മിനുട്ടില്‍ സ്റ്റിഫാനോ സെന്സിയാണ് ഇറ്റലിക്ക് വേണ്ടി ഗോള്‍ നേടിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഹോളണ്ട് പോളണ്ടിനെ പരാജയപ്പെടുത്തിയത്.
61ാം മിനുട്ടില്‍ സ്റ്റീവന്‍ ബെര്ജ്വിനാണ് ഹോളണ്ടിന് വേണ്ടി വിജയ ഗോള്‍ സ്വന്തമാക്കിയത്. 2-1 എന്ന സ്കോറിന് ആസ്ട്രിയ നോര്‍വയെ പരാജയപ്പെടുത്തി.
സ്കോട്ലന്ഡ് ഇസ്രയേല്‍ മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു. 3-1 എന്ന സ്കോറിന് ചെക്ക് റിപ്പബ്ലിക് സ്ലോവാക്യയെ പരാജയപ്പെടുത്തി.
എതിരില്ലാത്ത രണ്ട് ഗോളിന് അല്‍ബേനിയ ബലാറസിനെ പരാജയപ്പെടുത്തി. റൊമേനിയയും നോര്‍തേണ്‍ അയര്‍ലന്‍ഡും തമ്മിലുള്ള മത്സരം 1-1ന് അവസാനിച്ചു.