
റിയാദ്: ഇറാൻ നേതാവ് ഖാസിം സുലൈമാന്റെ കൊലപാതകത്തിന് പ്രതികാരമായി ജനുവരി എട്ടിന് ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ പരിക്കേറ്റ പതിനൊന്ന് സൈനിക ട്രൂപ്പ് സൈനികർക്ക് ചികിത്സ നൽകിയതായി യു എസ് സൈന്യം വെളിപ്പെടുത്തി. വ്യാഴാഴ്ചയാണ് യു എസ് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തിന് പിന്നാലെ തങ്ങളുടെ സൈനികർക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് മാത്രമല്ല പരിക്ക് പോലും ഏറ്റിട്ടില്ലെന്നായിരുന്നു ഇത് വരെ യു എസിന്റെ നിലപാട്. ജനുവരി 8 ന് ഇറാഖിലെ അൽ അസദ് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ യുഎസ് സേനാംഗങ്ങൾ കൊല്ലപ്പെട്ടിട്ടില്ലെങ്കിലും നിരവധി പേർ സ്ഫോടനത്തെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ ചികിത്സ തേടിയതായി യു എസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ബിൽ അർബൻ പ്രസ്താവനയിൽ വ്യക്തമാക്കി.
Comments are closed for this post.