2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഇറാനെതിരായ യു.എന്‍  ആയുധ ഉപരോധം അവസാനിച്ചു

 
തെഹ്‌റാന്‍: ഇറാനു നേരെ യു.എന്‍ രക്ഷാസമിതി 13 വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ ആയുധ ഉപരോധം അവസാനിച്ചു. 
യു.എസിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് വീണ്ടും ഉപരോധമേര്‍പ്പെടുത്തുന്നതില്‍ നിന്ന് രക്ഷാസമിതി പിന്മാറിയത്. ഇറാന്‍ വന്‍ശക്തി രാജ്യങ്ങളുമായി ഒപ്പുവച്ച ആണവകരാറില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണിത്. കരാറില്‍ നിന്ന് യു.എസ് നേരത്തെ ഏകപക്ഷീയമായി പിന്മാറിയിരുന്നു. 
2015ല്‍ ഒപ്പുവച്ച ജോയിന്റ് കോംപ്രിഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍(ജെസിപിഒഎ) പ്രകാരം ഇന്നലെയോടെ ഉപരോധം അവസാനിച്ചു. 
രാജ്യത്തിനെതിരായ ആയുധ ഉപരോധം അവസാനിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇതോടെ ഇറാന് മിസൈലുകള്‍, ടാങ്കുകള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയ പരമ്പരാഗത ആയുധങ്ങള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. 
അതേസമയം പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങളേ വാങ്ങുകയുള്ളൂവെന്നും കൂട്ടനശീകരണ ആയുധങ്ങള്‍ പ്രതിരോധ ആവശ്യമെന്നതില്‍ വരില്ലെന്നും മന്ത്രാലയം പറഞ്ഞു.
2018ല്‍ ആണവകരാറില്‍ നിന്ന് പിന്മാറിയ അമേരിക്ക ഇറാനുമേല്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു. ആയുധ ഉപരോധം നീട്ടാനുള്ള യു.എസ് നിര്‍ദേശത്തെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ യു.എസിന്റെ സഖ്യകക്ഷികളും റഷ്യ, ചൈന തുടങ്ങിയ രക്ഷാസമിതിയിലെ മറ്റു അംഗങ്ങളും നിരസിക്കുകയായിരുന്നു. ഡൊമിനിക്കന്‍ റിപ്പബ്ലിക് മാത്രമാണ് യു.എസിനെ അനുകൂലിച്ചത്. 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.