
ബഗ്ദാദ്: വടക്കന്‍ ബഗ്ദാദിലെ ചായക്കടയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 16 പേര് കൊല്ലപ്പെട്ടു.തോക്കുധാരികളും രണ്ടു ചാവേറുകളുമാണ് സ്ഫോടനം നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.
വാഴാഴ്ച്ച അര്‍ധരാത്രിയാണ് സംഭവം. ബാഗ്ദാദില്‍ രണ്ടു ദിവസംമുന്പ് ഐ.എസ് നടത്തിയ ബോംബ് സ്ഫോടനത്തില്‍ 100 പേര് കൊല്ലപ്പെട്ടിരുന്നു. നേരത്തെ ബഗ്ദാദിന്റെ വടക്ക് കിഴക്കന്‍ പ്രദേശമായ സദര്‍ സിറ്റിയിലും സ്ഫോനം നടന്നിരുന്നു. ഇതില്‍ 63 പേരും കൊല്ലപ്പെട്ടിരുന്നു.
മൂന്നു പേര് മെഷീന് തോക്കുമായി ആളുകള്‍ തിങ്ങിനിറഞ്ഞിരുന്ന ബലാദ് ചായക്കടയിലേക്കു വന്ന് വെടിയുതിര്‍ക്കുകയും പിന്നീട് ചാവേറുകള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് ഇറാഖി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.