
ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിനടുത്ത് ഗ്യാസ് ഫാക്ടറിയില്‍ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടു.
20 പേര്‍ക്ക് പരുക്കേറ്റു. താജിയിലെ ഗ്യാസ് പ്ലാന്റിലാണ് സ്ഫോടനമുണ്ടായത്. മൂന്ന് കാര്‍ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ആറു തീവ്രവാദികള്‍ ബെല്‍റ്റ് ബോംബ് ധരിച്ച് ഗ്യാസ് ടാങ്കുകള്ക്കടുത്തേക്ക് ഓടിക്കയറി പൊട്ടിത്തെറിച്ചു.
വടക്കന്‍ ഇറാഖിലെ നിരവധി പ്രദേശങ്ങള്‍ ഐ.എസിനു കീഴിലാണ്. ഈയിടെ ബഗ്്ദാദില്‍ ഐ.എസ് ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. ബഗ്്ദാദില്‍ നിന്ന് 20 കി.മി അകലെയാണ് താജി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലാണ് ഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ആക്രമണം. പ്ലാന്റിലെ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.