ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
ഇരട്ടക്കൊലപാതക കേസ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മരച്ചില്ല ഒടിഞ്ഞതിനാല്‍ രക്ഷപ്പെട്ടു
TAGS
വെഞ്ഞാറമൂട്: രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ രണ്ടാംപ്രതി ഒളിവില്‍ കഴിയുന്നതിനിടെ ആത്മഹത്യക്ക് ശ്രമിച്ചു. മദപുരം സ്വദേശി ഉണ്ണിയെന്ന ബിജുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. താന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പ്രതി തന്നെ പൊലിസിനോട് വെളിപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് മദപുരത്തുള്ള ക്വാറിയുടെ പരിസരത്ത് നിന്ന് പൊലിസ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ക്വാറിയുടെ പരിസരത്ത് പരിശോധന നടത്തിയപ്പോള്‍ ഒരു റബര്‍ മരത്തിന്റെ ശിഖരം അസ്വാഭാവികമായ നിലയില്‍ ഒടിഞ്ഞു കിടക്കുന്നത് പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതു സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നു കണ്ട് താന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. റബര്‍ മരത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ മരച്ചില്ല ഒടിഞ്ഞു താഴെ വീഴുകയായിരുന്നുവെന്നുമാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്. ആത്മഹത്യാശ്രമത്തില്‍ കാര്യമായ പരുക്കുകളുണ്ടായിട്ടില്ല.
അതേസമയം കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്നലെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടാം പ്രതി ഉണ്ണിക്കു പുറമേ ഒന്നാംപ്രതി സജീബ് (35), മൂന്നാം പ്രതി സതികുമാര്‍ (46), അഞ്ചാം പ്രതി നജീബ് (41), ആറാം പ്രതി സനല്‍ (32), ഏഴാം പ്രതി പ്രീജ (30), എട്ടാം പ്രതി ഷജിത്ത് (27), ഒന്‍പതാം പ്രതി അജിത് (27) എന്നിവരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വെവ്വേറെ ചോദ്യം ചെയ്യുകയാണ്. നാലാം പ്രതി അന്‍സാറിനെ കൂടി അറസ്റ്റ് ചെയ്ത ശേഷം തെളിവെടുപ്പ് നടത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഓഗസ്റ്റ് 30 ന് രാത്രി പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് തേമ്പാമൂട് ഭാഗത്ത് വച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജ് (30), ഹഖ് മുഹമ്മദ് (24) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.